Latest NewsNewsTechnology

നോയിസ്: ഏറ്റവും പുതിയ ബ്ലൂടൂത്ത് ഹെഡ്ഫോൺ വിപണിയിൽ അവതരിപ്പിച്ചു

നാല് പ്ലേ മോഡുകളാണ് ഈ ഹെഡ്ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

തുടർച്ചയായി പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് നോയിസ്. ചാർജ് ചെയ്യാതെ മൂന്ന് ദിവസം വരെ ഉപയോഗിക്കാൻ കഴിയുന്ന ‘നോയിസ് ടു’ വയർലെസ് ഹെഡ്ഫോണുകളാണ് കമ്പനി പുതുതായി പുറത്തിറക്കിയിരിക്കുന്നത്. 50 മണിക്കൂർ ലഭിക്കുന്ന പ്ലേ ടൈമാണ് ഈ ഹെഡ്ഫോണുകളുടെ പ്രധാന സവിശേഷത. മറ്റ് ഫീച്ചറുകൾ അറിയാം.

നാല് പ്ലേ മോഡുകളാണ് ഈ ഹെഡ്ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎക്സ്5 വാട്ടർ റെസിസ്റ്റൻസുള്ള പെയിന്റിംഗ് നൽകിയിട്ടുണ്ട്. മൈക്കുകൾ ഉൾപ്പെടുത്തിയ ബിൽറ്റ്- ഇൻ സ്പീക്കറാണ് ഉള്ളത്. ബ്ലൂടൂത്ത് 5.3 ആണ് വേർഷൻ. തടസങ്ങൾ ഇല്ലാതെ തന്നെ ഫോൺ കോളുകൾ മുഖാന്തരം ആശയവിനിമയം സാധ്യമാക്കുന്നുണ്ട്.

Also Read: കീസ്റ്റോൺ റിയൽറ്റേഴ്സ്: പ്രാഥമിക ഓഹരി വിൽപ്പന നവംബർ 14 മുതൽ ആരംഭിക്കും

ബോൾഡ് ബ്ലാക്ക്, വെള്ള, ഇളം നീല എന്നീ നിറങ്ങളിലാണ് നോയ്സ് ടു ഹെഡ്ഫോണുകൾ വാങ്ങാൻ കഴിയുക. നോയിസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലും നോയിസ് ടു ഹെഡ്ഫോണുകൾ വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button