Latest NewsNewsTechnology

ബഡ്ജറ്റ് റേഞ്ചിൽ വയർലെസ് ഇയർബഡ്ഡുകൾ തിരയുന്നവരാണോ? കിടിലൻ ഓഫറുമായി നോയിസ്

വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 200 മിനിറ്റ് വരെ പ്രവർത്തിപ്പിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം

ബഡ്ജറ്റ് റേഞ്ചിൽ മികച്ച ക്വാളിറ്റിയുള്ള വയർലെസ് ഇയർബഡ്ഡുകൾ തിരയുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിൽ ബ്രാൻഡഡ് വയർലെസ് ഇയർബഡ്ഡുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരവുമായാണ് നോയിസ് എത്തിയിരിക്കുന്നത്. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള നോയിസ് ബഡ്സ് ട്രാൻസ് ടി.ഡബ്ല്യു.എസ് വയർലെസ് ഇയർബഡ്ഡുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. 1,000 രൂപയിൽ താഴെ വില വരുന്ന ഈ ഇയർബഡ്ഡുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

45 മണിക്കൂറാണ് പ്ലേബാക്ക് ടൈം നൽകിയിട്ടുള്ളത്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 200 മിനിറ്റ് വരെ പ്രവർത്തിപ്പിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. AAC പിന്തുണയുള്ള 6mm ഡ്രൈവറുകൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് വേർഷൻ 5.3 ആണ് നൽകിയിരിക്കുന്നത്. ഈ ഇയർബഡ്ഡിൽ നോയ്സ് പ്രൊപ്രൈറ്ററി ഹൈപ്പർസിങ്ക് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമായും അഞ്ച് കളർ വേരിയന്റുകളിൽ ഇവ വാങ്ങാൻ സാധിക്കും. നോയിസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവ മുഖാന്തരം പർച്ചേസ് ചെയ്യാവുന്നതാണ്. നോയിസ് ബഡ്സ് ട്രാൻസ് ടി.ഡബ്ല്യു.എസ് വയർലെസ് ഇയർബഡ്ഡുകളുടെ ഇന്ത്യൻ വിപണി വില 999 രൂപയാണ്.

Also Read: മകളെ വെട്ടി കൊലപ്പെടുത്തിയ സംഭവം: മഹേഷ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button