Latest NewsNewsTechnology

ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ വയർലെസ് ഇയർബഡ്സുമായി നോയിസ്, വിലയും സവിശേഷതയും അറിയാം

നോയിസ് ബഡ്സ് വിഎസ്102 പ്രോ ഇയർബഡ്സിൽ 25dB വരെ ആക്ടീവ് നോയിസ് ക്യാൻസലേഷനുളള മൈക്കുകൾ ലഭ്യമാണ്

ഇന്ത്യൻ വിപണിയിൽ കിടിലൻ വയർലെസ് ഇയർബഡ്സുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ നോയിസ്. ഇത്തവണ നോയിസ് ബഡ്സ് വിഎസ്102 പ്രോ വയർലെസ് ഇയർബഡ്സാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 40 മണിക്കൂർ വരെ പ്ലേ ടൈം വാഗ്ദാനം ചെയ്യുന്ന ഈ ഇയർബഡ്സിൽ ഒട്ടനവധി ഫീച്ചറുകൾ ലഭ്യമാണ്. ഇവയുടെ പ്രധാന സവിശേഷതകളും വിലയും പരിചയപ്പെടാം.

നോയിസ് ബഡ്സ് വിഎസ്102 പ്രോ ഇയർബഡ്സിൽ 25dB വരെ ആക്ടീവ് നോയിസ് ക്യാൻസലേഷനുളള മൈക്കുകൾ ലഭ്യമാണ്. ഇൻ- ഇയർ ഫോം ഫാക്ടറും, ഓൺ- ഇയർ ടച്ച് നിയന്ത്രണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് എഡിഷൻ 5.3 കണക്ടിവിറ്റി പിന്തുണയാണ് ഉള്ളത്. കൂടാതെ, ഹാൻഡ്സ് ഫ്രീ കോളിംഗും ലഭ്യമാണ്.

Also Read: മുംബൈയില്‍ താലിബാന്‍ ബന്ധമുള്ള വ്യക്തി ആക്രമണം നടത്തുമെന്ന് എൻഐയ്ക്ക് ഭീഷണി: കനത്ത ജാഗ്രതാ നിര്‍ദ്ദേശം

വിയർപ്പ്, ജലം എന്നിവയിൽ നിന്ന് പ്രതിരോധം നൽകുന്നതിനായി ഐപിഎക്സ്5 റേറ്റിംഗ് ഉണ്ട്. ജെറ്റ് ബ്ലാക്ക്, കാം ബീച്ച്, അറോറ ഗ്രീൻ, ഗ്രേസിയർ ബ്ലൂ എന്നിങ്ങനെ നാല് കളർ വേരിയന്റിൽ വാങ്ങാൻ സാധിക്കുന്ന നോയിസ് ബഡ്സ് വിഎസ്102 പ്രോ വയർലെസ് ഇയർബഡ്സിന്റെ ഇന്ത്യൻ വിപണി വില 1,799 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button