KollamLatest NewsKeralaNattuvarthaNews

ബേ​ക്ക​റിയുടെ മറവിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങളുടെ വി​ൽ​പന : ബേക്കറി ഉടമ അറസ്റ്റിൽ

വാ​ള​കം മേ​ൽ​കുള​ങ്ങ​ര​യി​ൽ ജ​സീ​ന മ​ൻ​സി​ലി​ൽ അ​ബൂ​ബ​ക്ക​ർ (44) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ട്ടാ​ര​ക്ക​ര: വ​യ്ക്ക​ലി​ൽ ബേ​ക്ക​റി സ്​​ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ൾ വി​ൽ​പന ന​ട​ത്തി​യ​യാ​ൾ അറസ്റ്റിൽ. വാ​ള​കം മേ​ൽ​കുള​ങ്ങ​ര​യി​ൽ ജ​സീ​ന മ​ൻ​സി​ലി​ൽ അ​ബൂ​ബ​ക്ക​ർ (44) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടിയത്.

അ​ബൂ​ബ​ക്ക​ർ ബേ​ക്ക​റി​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇവ പിടിച്ചെടുത്തത്. അ​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ബേ​ക്ക​റി​യി​ൽനി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്. മു​മ്പും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണ് അ​ബൂ​ബ​ക്കറെന്ന് പൊലീസ് പറഞ്ഞു.

Read Also : ആലപ്പുഴയില്‍ സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി: ഉപതിരഞ്ഞെടുപ്പിൽ സി.പി.എം മൂന്നാം സ്ഥാനത്ത്

കൊ​ട്ടാ​ര​ക്ക​ര ഇ​ൻ​സ്​​പെ​ക്ട​ർ വി.​എ​സ്. പ്ര​ശാ​ന്തി​ന് ല​ഭി​ച്ച വി​വര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​സ്.​ഐ ബി​ജു, സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button