Latest NewsUAENewsInternationalGulf

യുഎഇയിൽ അർബുദം ഉണ്ടാക്കുന്ന ഷാംപു വിൽപന നടത്തുന്നില്ല: അറിയിപ്പുമായി ക്യൂസിസി

അബുദാബി: അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽപ്പന നടത്തുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ. കാൻസറിനു കാരണമാകുന്ന ബെൻസീൻ രാസവസ്തു ഷാംപൂവിൽ കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുണിലിവർ പിഎൽസി ഡോവ്, എയറോസോൾ ഡ്രൈ ഷാംപൂ ഉൾപ്പെടെ ഏതാനും ഉത്പ്പന്നങ്ങൾ യുഎസ് വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യുസുസി പ്രതികരണവുമായി രംഗത്തെത്തിയത്.

Read Also: ഫോ​ണി​ൽ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാണിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട് അ​തി​ക്ര​മം : മധ്യവയസ്കൻ അറസ്റ്റിൽ

യുഎഇ വിപണിയിലും രാജ്യാന്തര അംഗീകാരമുള്ള ഓൺലൈൻ നിരീക്ഷണ പ്ലാറ്റ്‌ഫോമുകളിലും നിരീക്ഷണം ശക്തമാക്കിയെന്നും അധികൃതർ വിശദമാക്കി. ഇത്തരം ഉത്പ്പന്നങ്ങൾ പ്രാദേശിക വിപണികളിൽ ഇല്ലെന്ന് ആവർത്തിച്ച് ഉറപ്പുവരുത്തും.

മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഈ ഉൽപന്നങ്ങൾ വാങ്ങി യുഎഇയിലെത്തിയവർ അവ ഉപയോഗിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരത്തിലുള്ളവർ കമ്പനിയുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: ലേഡീസ് ഹോസ്റ്റലില്‍ കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമം, ഫ്ലാഷ് കണ്ടത് വെന്റിലേഷനിൽ, പ്രതിയ്‌ക്കായി തിരച്ചിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button