Article

ശിശുദിനം ആഘോഷിക്കുന്നതിന് പിന്നില്‍

ശിശുദിനം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസില്‍ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെയാണ്. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14നാണ് ശിശുദിനമായി ആചരിക്കുന്നത്.

Read Also:ആക്രികച്ചവടത്തിന്റെ മറവിൽ ജി.എസ്.ടി വെട്ടിപ്പ്: യുവാക്കൾ അറസ്റ്റിൽ

1889 നവംബര്‍ 14നാണ് നെഹ്‌റുവിന്റെ ജനനം. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അടുപ്പവും മൂലം പ്രസിദ്ധമാണ്. ഇതോടെയാണ് ചാച്ചാജി എന്ന ഓമനപ്പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്. തൊപ്പിയും നീണ്ട ജുബ്ബയും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്‌റു കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെടുമ്പോഴും കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് നെഹ്‌റു.

 

എന്തിനാണ് ശിശുദിനം ആചരിക്കുന്നത്?

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.

ആഘോഷമാകുന്ന ശിശുദിനം

ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

 

ആഘോഷങ്ങളില്‍ പല തരത്തിലുള്ള മത്സരങ്ങളും

ശിശുദിനം കുട്ടികളുടെ ആഘോഷമായത് കൊണ്ട് തന്നെ അവര്‍ക്കായുള്ള മത്സരങ്ങളാണ് അന്നേ ദിവസം നടത്തപ്പെടുക. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പലതരത്തിലുള്ള മത്സരങ്ങള്‍ നടക്കുക. ക്വിസ് മത്സരങ്ങള്‍, ശിശുദിന പോസ്റ്റര്‍ തയ്യാറാക്കല്‍, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചും ചാച്ചാജിയെക്കുറിച്ചുള്ള അറിവുകള്‍ പങ്ക് വെക്കല്‍ എന്നീ കാര്യങ്ങളിലാകും ആ ദിവസം കുട്ടികള്‍ സമയം ചെലവഴിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button