KeralaLatest NewsNews

ഗിനിയയിൽ പിടിയിലായ മലയാളി നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി: കപ്പലിന്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെടുത്തു

ഗിനിയ: ഗിനിയയിൽ പിടിയിലായ മലയാളി നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി: കപ്പലിന്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെടുത്തു. അവസാന നിമിഷമെങ്കിലും നയതന്ത്രതലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ ആശയവിനിമയം പോലും നടത്താത്തിൽ ജീവനക്കാർ നിരാശരാണ്. ഹീറോയിക് ഇഡുൻ കപ്പലിന് അകമ്പടിയായി നൈജീരിയയുടെ നേവി കപ്പൽ മുന്നിൽ സഞ്ചരിക്കുന്നുണ്ട്.

Read Also: പുരുഷ പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും കമ്മലും കൺമഷിയും അണിയാം: ജൻഡർ ന്യൂട്രലാകാൻ ഒരുങ്ങി ബ്രിട്ടീഷ് എയർവേയ്‌സ്

ക്യാപ്റ്റൻ സനു തോമസും കപ്പലിലെ ചീഫ് എഞ്ചിനീയറും കപ്പലിലാണുള്ളത്. നൈജീരിയൻ നാവികസൈനികരും കപ്പലിന് അകത്തുണ്ട്. എഞ്ചിൻ തകരാർ പരിഹരിക്കപ്പെട്ടതോട കപ്പൽ നൈജീരിയൻ തീരത്തേക്ക് കെട്ടിവലിക്കാതെ കൊണ്ടു പോകാൻ കഴിഞ്ഞു. കപ്പലിന്റെ നിയന്ത്രണം നേരത്തെ തന്നെ നൈജീരിയൻ സൈന്യം ഏറ്റെടുത്തിരുന്നു. കപ്പലിനകത്ത് സൈനികരുണ്ട്. മലയാളികളായ വിജിത്തും മിൽട്ടണും അടക്കമുള്ളവർ നാവികസേനാ കപ്പിലനുള്ളിലാണുള്ളത്.

Read Also: പുരുഷ പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും കമ്മലും കൺമഷിയും അണിയാം: ജൻഡർ ന്യൂട്രലാകാൻ ഒരുങ്ങി ബ്രിട്ടീഷ് എയർവേയ്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button