Latest NewsNewsIndiaCrime

ഫരീദ്കോട്ട് കൊലപാതകം: ഐഎസ്ഐ-ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്ക് ബന്ധം, മൂന്ന് പ്രതികൾ അറസ്റ്റിൽ

ഡൽഹി: ദേരാ സച്ചാ സൗദ അനുഭാവി പ്രദീപ് സിംഗ് കതാരിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ പട്യാല ജില്ലയിൽ പോലീസ് റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായവരിൽ ജിതേന്ദർ എന്ന 26 വയസുകാരനും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ആറ് വെടിവെപ്പുകാരെയും പഞ്ചാബ് പോലീസ് രഹസ്യാന്വേഷണ വിഭാഗവും ഡൽഹി പോലീസ് കൗണ്ടർ ഇന്റലിജൻസ് വിഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ജിയോയുടെ 5ജി തരംഗം വ്യാപിക്കുന്നു, രണ്ട് നഗരങ്ങളിൽ കൂടി ഇനി മുതൽ 5ജി സേവനം ലഭിക്കും

പിടിയിലാകാനുള്ള പ്രതികളിൽ രണ്ട് പേർ പഞ്ചാബിൽ നിന്നുള്ളവരും നാല് പേർ ഹരിയാനയിൽ നിന്നുള്ളവരുമാണ്. കനേഡിയൻ മോബ്സ്റ്റർ ഗോൾഡി ബ്രാർ, ഹർവിന്ദർ സിംഗ് റിൻഡയുടെ സുഹൃത്ത്, ഗുണ്ടാസംഘം നേതാവ് ലോറൻസ് ബിഷ്‌നോയി എന്നിവരുടെ ഉത്തരവുകളാണ് പ്രതികൾ നടപ്പിലാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊലപാതകത്തിന് ഖാലിസ്ഥാനി സംഘവും ഐഎസ്‌ഐയും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

നഗ്ന ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണി, ഏഴ് വര്‍ഷമായി പീഡനം: യുവതിയുടെ പരാതിയില്‍ പോലീസുകാരൻ അറസ്റ്റിൽ

ഇതോടൊപ്പം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ തലവനായ സുധീർ സൂരിയുടെ കൊലപാതകത്തിലും ഐഎസ്‌ഐയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്. നവംബർ നാലിന് അമൃത്‌സറിലെ ഗോപാൽ മന്ദിറിന് മുന്നിലുള്ള തുറസായ സ്ഥലത്ത് വെച്ചാണ് സൂരി മാരകമായി വെടിയേറ്റ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button