Latest NewsKeralaNews

പ്രണയത്തിനെതിരെ ക്ലാസെടുത്തു: മദ്രസാ അധ്യാപകനെ പള്ളിയിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പ്രണയത്തിനെതിരെ ക്ലാസെടുത്ത മദ്രസാ അധ്യാപകനെ മർദ്ദിച്ച യുവാക്കൾ അറസ്റ്റിൽ. പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മർദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളാണ് അറസ്റ്റിലായത്. പ്രണയത്തിനെതിരെ ക്ലാസെടുത്തുവെന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. തൃപ്രങ്ങോട് പാലോത്ത് പറമ്പിലെ മദ്രസ അധ്യാപകനെയാണ് അക്രമി സംഘം മർദ്ദിച്ചത്. മംഗലം മുട്ടനൂർ കുന്നത്ത് മുഹമ്മദ് ഷാമിൽ, മംഗലം കാവഞ്ചേരി മാത്തൂർ വീട്ടിൽ മുഹമ്മദ് ഷാമിൽ, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീൻ എന്നിവരെയാണ് തിരൂർ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Read Also: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു, വീടുകൾ തോറും കയറി വോട്ടുതേടി സ്ഥാനാർത്ഥികൾ

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്രസ അധ്യാപകനുമായ ഫൈസൽ റഹ്മാനെയാണ് ഇവർ മർദ്ദിച്ചത്.

മൂവരും ഉച്ചയോടെ പള്ളിയിലെ താമസ മുറിയിൽ എത്തി വല്യുമ്മാക്ക് സുഖമില്ലെന്നും പ്രാർത്ഥിക്കാൻ കൂടെ വരണം എന്നും പറഞ്ഞ് അധ്യാപകനെ പള്ളിയിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. സംഘത്തിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നി നടന്നുവരാമെന്ന് അറിയിച്ചതോടെ സംഘം ആക്രമിക്കുകയും പിന്നീട് കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. അക്രമി സംഘത്തിന്റെ കാറും പോലീസ് പിടിച്ചെടുത്തു.

Read Also: പാര്‍ട്ടിക്കാരെ കുത്തിനിറച്ച് പട്ടിക, തൃശൂരിലും പിൻവാതിൽ നിയമനം: കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button