Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ തിരക്കിട്ട പരിപാടികള്‍

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാന മന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അയ്യായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിക്കും

Read Also: നദിയിൽ ചാടി ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്നത് നാട്ടുകാരുടെ പ്രിയപ്പെട്ട മുൻ എംഎൽഎ: ഇപ്പോൾ മോർബിയിൽ ബിജെപി സ്ഥാനാർഥി

ബെംഗളൂരു നഗരത്തിന്റെ ശില്‍പിയായി അറിയപ്പെടുന്ന കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമയും അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന റാലിയിലും പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാന മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ചെന്നൈ -മൈസൂരു റൂട്ടിലാണ് സര്‍വീസ്. ഉച്ചയ്ക്ക് ശേഷം, തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഗാന്ധിഗ്രാമം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദ ദാന ചടങ്ങിലും നരേന്ദ്രമോദി പങ്കെടുക്കും. വൈകീട്ട് തെലങ്കാന ആന്ധ്ര എന്നിവിടങ്ങളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button