Latest NewsNewsInternational

റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഒരു ലക്ഷം റഷ്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചു : റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎസ്

വാഷിംഗ്ടണ്‍ : യുക്രെയ്ന്‍ അധിനിവേശത്തിനിടെ 100,000ത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്ന് യു.എസിന്റെ റിപ്പോര്‍ട്ട്.

Read Also: കെ. സുരേന്ദ്രന് നേരെയുണ്ടായ പോലീസ് അതിക്രമം: ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

യുക്രെയ്‌ന്റെ ഭാഗത്തും 100,000 സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്നും യു.എസ് ജോയിന്റ് ചീഫ്‌സ് ഒഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു. ഏകദേശം 40,000 സാധാരണക്കാര്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടിരിക്കാമെന്നും മില്ലി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ല.

ഇതാദ്യമായാണ് യുക്രെയ്ന്‍ അധിനിവേശത്തെ ആള്‍നാശം സംബന്ധിച്ച് ഒരു പശ്ചാത്യ രാജ്യം ഇത്രയും ഉയര്‍ന്ന ആളപായ നിരക്ക് കണക്കുകൂട്ടുന്നത്. സെപ്തംബറിലാണ് റഷ്യ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അവസാനമായി പുറത്തുവിട്ടത്. 5,937 സൈനികര്‍ ഫെബ്രുവരി മുതല്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യ അവകാശപ്പെട്ടത്. കൂടുതല്‍ പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ട് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button