Latest NewsKeralaNews

ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും ഗവർണർമാർക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ആർ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പൺ സെമിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : കന്യാകുമാരി സ്വദേശി അറസ്റ്റിൽ

ഹിന്ദുത്വ അജണ്ട അടിച്ച് ഏൽപ്പിക്കാൻ ഉള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിശന്നു മരിച്ചാലും വിശ്വാസം കൈവിടാത്തവരാണ് ഇന്ത്യക്കാരെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിമാചലിൽ പ്രസംഗിച്ചത്. ഇത്തരം അന്ധവിശ്വാസങ്ങളും യുക്തിയില്ലായ്മകൾക്കുമെതിരെയാണ് പ്രവർത്തിക്കേണ്ടത്. ഇതിൽ നിന്നെല്ലാം രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാമെന്ന് യെച്ചൂരി പറഞ്ഞു.

അയോധ്യ ക്ഷേത്ര നിർമ്മാണം സർക്കാർ പദ്ധതി പോലെയാണ് നടത്തപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. മിസോറാമിലും ഹിമാചലിലും കാണുന്നത് ചെറുപാർട്ടികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ചെറു പാർട്ടികൾക്ക് നിലനിൽക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വിശദമാക്കി.

Read Also: ‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്ന് യുവാവ്: ബോഡി ഷെയിമിംങ് ഹീനമെന്ന് ശിവൻകുട്ടി, ഉടൻ വന്നു മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button