PalakkadKeralaNattuvarthaLatest NewsNews

ദീപാവലിയ്ക്ക് പടക്കം പൊട്ടിച്ചതിന് അയൽവാസി മർദ്ദിച്ചു: പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ദളിത് കുടുംബം

അഞ്ചുമൂർത്തി മംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കും ആണ് മ‍ർദ്ദനമേറ്റത്

പാലക്കാട്: ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മർദ്ദിച്ചതായി പരാതി. അഞ്ചുമൂർത്തി മംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കും ആണ് മ‍ർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകി. എന്നാൽ, ആഴ്ചകളായിട്ടും പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. അയൽവാസിക്കെതിരെ വടക്കഞ്ചേരി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. അമ്മയുടെ നെഞ്ചത്ത് ചവിട്ടിയതായും പരാതിയിൽ പറയുന്നു.

Read Also : കാൻസർ മൂലം നഷ്‌ടമായ മൂക്ക് കൈത്തണ്ടയിൽ വളർത്തി മുഖത്ത് വെച്ചുപിടിപ്പിച്ചു: അപൂര്‍വ്വ നേട്ടവുമായി ശാസ്ത്രലോകം

പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് ആണ് സംഭവം. ഒക്ടോബർ 23-ന് ദീപാവലി തലേന്ന് രാത്രി പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസിയായ റഹ്മത്തുള്ളയും മകനുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ പറയുന്നു. ഓടി വന്ന് എന്താ പടക്കം പൊട്ടിക്കുന്നത് എന്ന് ചോദിച്ചു. രണ്ട് മൂന്ന് പടക്കമേ ഉണ്ടായിരുന്നുള്ളു. മകന്റെ നെഞ്ചിൽ കുത്തികുത്തി ചോദിക്കുന്നത് കണ്ടാണ് താൻ ഇടപെട്ടത്. മകനെ തള്ളി താഴെയിട്ടെന്നും അമ്മ പറഞ്ഞു. തന്റെ നെഞ്ചിൽ ചവിട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി മകൻ മണികണ്ഠൻ പറഞ്ഞു. ആക്രമിച്ചയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും മണികണ്ഠൻ പറഞ്ഞു.

പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് മണികണ്ഠൻ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button