Latest NewsKeralaNews

അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും, കലാപത്തിന് കോപ്പ്കൂട്ടി ക്യാമ്പസ് ഫ്രണ്ട് നേതാവ്

അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും വരെ അക്കാര്യങ്ങള്‍ മറന്നു പോകരുതെന്നാണ് ഫേസ്ബുക്കിലൂടെ ഇയാള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്

കൊച്ചി: കലാപ ആഹ്വാനവുമായി നിരോധിത സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ ജില്ലാ സെക്രട്ടറി. അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും വരെ അക്കാര്യങ്ങള്‍ മറന്നു പോകരുതെന്നാണ് ഫേസ്ബുക്കിലൂടെ ഇയാള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബിനു നസീറാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കലാപ ആഹ്വാനം നടത്തിയത്.

Read Also: സാനിയയ്ക്കും മുന്നേ ഷൊയ്ബ് വിവാഹം കഴിച്ചത് ഇന്ത്യാക്കാരിയായ ആയിഷ സിദ്ദിഖിയെ?ഇപ്പോൾ നടിക്ക് വേണ്ടി സാനിയയെ ഒഴിവാക്കുന്നു

2020 ഡിസംബര്‍ ആറിന് സ്‌കൂള്‍ കുട്ടികളുടെ യൂണിഫോമില്‍ അയാം ബാബറി സ്റ്റിക്കര്‍ പതിച്ചതിന് പ്രതിചേര്‍ക്കപ്പെട്ട ജാമ്യത്തില്‍ ഉള്ള വ്യക്തിയാണ് മുനീര്‍.നിരോധന സംഘടനയുടെ രഹസ്യ യോഗങ്ങള്‍ ഇയാളുടെ നേതൃത്വത്തില്‍ ചേരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്കും എന്‍ഐഎക്കും പൊതുപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിട്ട കോടതി വിധി ദിവസമായ നവംബര്‍ 9നാണ് തന്റെ ഫേസ്ബുക്കിലൂടെ കലാപ ആഹ്വാനം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button