Latest NewsNewsBusiness

ഹീറോ മോട്ടോകോർപ്: ഫിലിപ്പെൻസിൽ ഉടൻ പ്രവർത്തനമാരംഭിക്കും

മുൻനിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ ടെറാഫേമ ഗ്രൂപ്പുമായി സഹകരിച്ചാണ് ഫിലിപ്പൈൻസിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്

ആഗോള വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ രാജ്യങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ഹീറോ മോട്ടോകോർപ്. റിപ്പോർട്ടുകൾ പ്രകാരം, ഹീറോ മോട്ടോകോർപ് ഫിലിപ്പെൻസിൽ ഉടൻ പ്രവർത്തനമാരംഭിക്കും. മോട്ടോർസൈക്കിൾ, സ്കൂട്ടർ എന്നിവയുടെ പ്രമുഖ നിർമ്മാതാക്കളാണ് ഹീറോ മോട്ടോകോർപ്. പുതിയ പ്രവർത്തനത്തിലൂടെ ആഗോള തലത്തിൽ ഇന്ത്യൻ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മുൻനിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ ടെറാഫേമ ഗ്രൂപ്പുമായി സഹകരിച്ചാണ് ഫിലിപ്പൈൻസിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഹീറോ മോട്ടോകോർപിന്റെ ഉൽപ്പന്നങ്ങളുടെ ഫിലിപ്പൈൻസിലെ അസംബ്ലിയുടെയും വിതരണത്തിന്റെയും മേൽനോട്ടം ടെറാഫേമ ഗ്രൂപ്പിനായിരിക്കുമെന്ന് ഇതിനോടകം കമ്പനി അറിയിച്ചിട്ടുണ്ട്. കൊളംബിയൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായാണ് ടെറാഫേമ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

Also Read: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്ന് ആനാവൂർ, സത്യത്തിൽ മൊഴിയെടുത്തത് ഫോണിലൂടെ; ഉരുണ്ടു കളിച്ച് ക്രൈംബ്രാഞ്ചും

shortlink

Related Articles

Post Your Comments

Related Articles


Back to top button