Latest NewsNewsBusiness

പഞ്ചാബ് നാഷണൽ ബാങ്ക്: പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചു

ബാങ്കിന്റെ ഉപഭോക്താക്കളായിട്ടുള്ളവർക്ക് പിഎൻബി വൺ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖാന്തരം ഈ സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ പഞ്ചാബ് നാഷണൽ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾക്കായി പ്രത്യേക സ്കീം അവതരിപ്പിച്ചു. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന 600 ദിവസം കാലാവധിയുള്ള ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമാണ് (പിഎൻബി 600 ഡേയ്സ്) അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്കീമിലൂടെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഉയർന്ന പലിശയാണ് ലഭിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, പ്രതിവർഷം 7.85 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുക. സീനിയർ സിറ്റിസൺ (60 വയസിന് മുകളിൽ പ്രായമുള്ളവർ), സൂപ്പർ സീനിയർ സിറ്റിസൺസ് (80 വയസിന് മുകളിൽ പ്രായമുള്ളവർ) എന്നിവർക്കും ഈ നിരക്ക് ബാധകമാണ്. ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ള സ്കീമുകൾ വാഗ്ദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് വ്യക്തമാക്കി.

Also Read: ലിജു കൃഷ്ണയ്ക്ക് പിന്തുണ: ഡബ്ല്യുസിസിയെ ചോദ്യം ചെയ്ത് പടവെട്ടിന്റെ പിന്നണി പ്രവർത്തക

നിലവിൽ, ബാങ്കിന്റെ ഉപഭോക്താക്കളായിട്ടുള്ളവർക്ക് പിഎൻബി വൺ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖാന്തരം ഈ സ്കീം പ്രയോജനപ്പെടുത്താവുന്നതാണ്. സാധാരണ പൗരന്മാർക്ക് 7 ശതമാനവും, സീനിയർ സിറ്റിസൺസിന് 7.50 ശതമാനവും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.85 ശതമാനവും പലിശ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button