KeralaLatest NewsNews

കൊലയാളികള്‍ക്ക് പ്രോത്സാഹനവുമായി പോലീസുകാരന്റെ കുറിപ്പ്, വിവാദമായ ആ കുറിപ്പ് ഇങ്ങനെ

കൊല ചെയ്യാന്‍ പോകുമ്പോള്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് പോയിക്കൂടെയെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്

എറണാകുളം: ജനമൈത്രി പോലീസ് ആന്റ് ഫാന്‍സ് പേജില്‍ കൊലയാളികള്‍ക്കും കവര്‍ച്ചക്കാര്‍ക്കും പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഫേസ്ബുക്ക് പേജില്‍ വന്ന പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. കൊലയാളികള്‍ ഉപയോഗിച്ച കാര്‍ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പെട്രോള്‍ തീര്‍ന്ന് വഴിയിലായത് ചൂണ്ടിക്കാണിച്ച്, കൊല ചെയ്യാന്‍ പോകുമ്പോള്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് പോയിക്കൂടെയെന്നാണ് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ജെനീഷ് ചേരാമ്പിള്ളി പോസ്റ്റ് ചെയ്തതത്. ഇത് കൊലപാതകത്തിന് പ്രോത്സാഹനവും, സര്‍വീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്നാണ് പരാതി. വിവാദ പോസ്റ്റില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Read Also:പ്രണയത്തിന് ശേഷം വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് ഹൈക്കോടതി; യുവതിയുടെ പരാതി തള്ളി

കോടതി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഓഫീസറാണ് ജെനീഷ്. കൊലപാതക കേസില്‍ മുഖ്യ തൊണ്ടിയായ വോക്സ് വാഗണ്‍ കാര്‍ കോടതിയില്‍ ഹാജരാക്കാന്‍ മേലുദ്യോഗസ്ഥന്‍ തന്നെ നിയോഗിച്ചതും, കാര്‍ പറവൂര്‍ കവല സിഗ്നലില്‍ വച്ച് ഓഫായതുമെല്ലാമാണ് പോസ്റ്റില്‍ പറഞ്ഞു തുടങ്ങുന്നത്. എന്നാലും എന്റെ പ്രൊഫഷണല്‍ കൊലയാളികളെ ഇമ്മാതിരി പണിക്ക് പോകുമ്പോള്‍ മേലില്‍ സെല്‍ഫെടുക്കുന്ന, മൈലേജുള്ള, ഡോറെല്ലാം കൃത്യമായി തുറക്കാന്‍ പറ്റുന്ന വണ്ടിയെടുത്ത് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് പോകണമെന്നാണ് കൊലയാളികളെ ഉപദേശിക്കുന്നത്.

ഇത്തരം പോസ്റ്റുകള്‍ കൊലപാതകത്തിന് പ്രോത്സാഹനം നല്‍കുന്നതല്ലേയെന്ന് പോസ്റ്റിന് താഴെ തന്നെ നിരവധി പേര്‍ ചോദിക്കുന്നുണ്ട്. പോസ്റ്റ് കൊലപാതകികളെ ഉപദേശിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഫേസ്ബുക്ക് പേജിലെ വിവാദ പോസ്റ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button