Latest NewsNewsInternationalOmanGulf

ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കും: അറിയിപ്പുമായി വിസ്താര

മസ്‌കത്ത്: 2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ്. ഡിസംബർ 12 മുതൽ മാർച്ച് 23 വരെയാണ് വിമാന സർവ്വീസ് നടത്തുന്നതെന്ന് വിസ്താര വ്യക്തമാക്കി. ഇരുവശത്തേക്കുമുള്ള യാത്രകൾക്കുള്ള ടിക്കറ്റുകൾ 15999 രൂപ മുതൽ ലഭ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ വീണ് മാക്സ്‌വെല്ലിന്‍റെ കാലൊടിഞ്ഞു: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പുറത്ത്

A320 neo വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാനം ദിനവും രാത്രി 8 മണിക്ക് പുറപ്പെടുന്നതാണ്. മസ്‌കത്തിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം ദിവസവും രാത്രി 10:55-ന് പുറപ്പെടും.

Read Also: വിവിധ മേഖലകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കൽ: ഇന്ത്യയിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button