KollamNattuvarthaLatest NewsKeralaNews

ഭിന്നശേഷിക്കാരന് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ

ചടയമംഗലം സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്

കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ചടയമംഗലം സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. ഭാര്യയെ മർദ്ദിച്ചതിന് പരാതി നൽകിയതിൽ പ്രകോപിതനായാണ് ഭിന്നശേഷിക്കാരന്റെ കാൽ പ്രതി തല്ലിയൊടിച്ചത്.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം സ്വദേശിനിയായ വീട്ടമ്മയെ ആണ് പ്രതി മർദ്ദിക്കാൻ ശ്രമിച്ചത്.

Read Also : ഇന്ന് ലോക പ്രമേഹദിനം; അറിയാം പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അനിൽകുമാറിനെതിരെ യുവതി ചടയമംഗലം പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചത്. കമ്പി വടികൊണ്ട് ഇടതു കാൽമുട്ട് അടിച്ചൊടിച്ചു. ഇടത് കൈക്കും പുറത്തും പരിക്കേറ്റ ഭർത്താവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനിൽകുമാറിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ രണ്ട് സുഹൃത്തുക്കള കൂടി പിടികൂടാനുള്ള. ഇവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അനിൽകുമാറിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button