ThiruvananthapuramKeralaNattuvarthaLatest NewsNews

വിദേശത്ത് നിന്നും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വാ​വിന് കാ​റി​ടി​ച്ച് ദാരുണാന്ത്യം

ക​ണി​യാ​പു​രം എ​സ്.​എ​സ് മ​ൻ​സി​ലി​ൽ സു​ൽ​ഫീ​ക്ക​ർ ( 46) ആ​ണ് മ​രി​ച്ച​ത്

ക​ഴ​ക്കൂ​ട്ടം: ഗ​ൾ​ഫി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. ക​ണി​യാ​പു​രം എ​സ്.​എ​സ് മ​ൻ​സി​ലി​ൽ സു​ൽ​ഫീ​ക്ക​ർ ( 46) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​ണി​യാ​പു​രം ബ​സ് ഡി​പ്പോ​യ്ക്ക് അ​ടു​ത്ത് ദേ​ശീ​യപാ​ത​യി​ലാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി മാ​ർ​ക്ക​റ്റി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ പ​ള്ളി​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവം: സഹോദരങ്ങളുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും

ഇടിച്ച വാഹനം നി​ർ​ത്താ​തെ പോ​യി. ഇടിയുടെ ആഘാതത്തിൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ൽ​ഫീ​ക്ക​റി​നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഖ​ബ​റ​ട​ക്കം ഇ​ന്ന് ക​ണി​യാ​പു​രം പ​ള്ളി​പ്പു​റം പ​രി​യാ​ര​ത്തു​ക​ര മു​സ്‌​ലിം ജ​മാ​അ​ത്തി​ൽ നടക്കും. ഒ​ന്ന​ര​യാ​ഴ്ച മു​മ്പാണ് ഇയാൾ ​ഗൾഫിൽ നിന്നെത്തിയത്. ഭാ​ര്യ: ബു​ഷ​റ. മ​ക്ക​ൾ: സ​ൽ​മി, സ​ഫ്ന. ​പി​താ​വ്: പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് കു​ഞ്ഞ്. മാ​താ​വ്: ഷെ​രീ​ഫാ​ബീ​വി.

shortlink

Related Articles

Post Your Comments

Related Articles


Back to top button