Kallanum Bhagavathiyum
KeralaLatest NewsNews

പാരാ ഗ്ലൈഡിങ്ങിനിടെ മരിച്ച സൈനികന്റെ വീട് മന്ത്രി കെ രാജൻ സന്ദർശിച്ചു

തൃശ്ശൂര്‍: ഹിമാചൽപ്രദേശിൽ പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഗുരുവായൂർ സ്വദേശി ലെഫ്റ്റനന്റ് കമാന്റർ വിബിൻ ദേവിന്റെ വീട് റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. അച്ഛൻ വിജയകുമാർ വിബിൻ ദേവിന്റെ പാരാ ഗ്ലൈഡിങ്ങ് ഓർമ്മകൾ മന്ത്രിയുമായി പങ്കുവെച്ചു. അമ്മ ബേബി, സഹോദരി ഇന്ദു എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു.

എൻ.കെ അക്ബർ എം.എൽ.എ, വാർഡ് മെമ്പർ സുബിത സുധീർ, ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിക്കൊപ്പം വീട് സന്ദർശിച്ചു. നവംബർ 8നാണ് ഹിമാചൽ പ്രദേശിൽ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ വിബിൻ ദേവ് മരിച്ചത്.

പാരാഗ്ലൈഡിങ്ങിനിടെ റോട്ടർ ടർബുലൻസ് പ്രവർത്തിക്കാത്തതിനെ തുടർന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഡൽഹി നേവൽ ഹെഡ് ക്വാർട്ടേഴ്സിൽ സബ് മറൈൻ ഡിസൈൻ ഗ്രൂപ്പ് ലെഫ്റ്റനന്റ് കമാൻഡറും പാരാഗ്ലൈഡിങ്ങ് പരിശീലകനുമായിരുന്നു വിബിൻ ദേവ്.

shortlink

Related Articles

Post Your Comments


Back to top button