PathanamthittaKeralaLatest NewsNews

മണ്ഡലകാലം വന്നെത്തി, കർണാടകയിൽ നിന്ന് ഇത്തവണ 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും

കോട്ടയം വഴിയാണ് ട്രെയിനുകൾ സർവീസ് നടത്തുക

അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ ശരണം വിളികളുമായി മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി ശബരിമല. ഇത്തവണ മണ്ഡലകാല തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 6 സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക് അനുമതിയായിട്ടുണ്ട്. ഹുബ്ബളളി, ബെളഗാവി എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും, തിരിച്ചും 6 സ്പെഷ്യൽ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ട്രെയിനുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. കോട്ടയം വഴിയാണ് ട്രെയിനുകൾ സർവീസ് നടത്തുക.

ഹുബ്ബളളി- കൊല്ലം സ്പെഷ്യൽ ട്രെയിൻ ( 07359, നവംബർ 27 ഞായറാഴ്ച മാത്രം), കൊല്ലം- ഹുബ്ബളളി സ്പെഷ്യൽ ട്രെയിൻ ( 07360, നവംബർ 28 തിങ്കളാഴ്ച മാത്രം), ബെളഗാവി- കൊല്ലം സ്പെഷ്യൽ ട്രെയിൻ (07361, ഡിസംബർ 4 മുതൽ ജനുവരി 15 വരെ ഞായറാഴ്ച മാത്രം), ബെളഗാവി- കൊല്ലം സ്പെഷ്യൽ ട്രെയിൻ (07357, നവംബർ 20 ഞായറാഴ്ച മാത്രം), ബെളഗാവി- കൊല്ലം സ്പെഷ്യൽ ട്രെയിൻ (07358, നവംബർ 21 തിങ്കളാഴ്ച മാത്രം) എന്നിവയാണ് മണ്ഡലകാലത്തോടനുബന്ധിച്ച് കർണാടകയിൽ നിന്നും സർവീസ് ആരംഭിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾ.

Also Read: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button