Latest NewsNewsIndia

അഫ്താബുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തു, തങ്ങള്‍ ഹിന്ദുക്കളും അയാള്‍ മുസ്ലീമുമാണ്: ഒരിക്കലും ചേര്‍ന്ന് പോകില്ല

തന്റെ മകള്‍ നടന്നുപോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ലിവിംഗ് ടുഗുദര്‍ പങ്കാളി കൊലപ്പെടുത്തിയ ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കര്‍

ന്യൂഡല്‍ഹി: തന്റെ മകള്‍ നടന്നുപോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ലിവിംഗ് ടുഗുദര്‍ പങ്കാളി കൊലപ്പെടുത്തിയ ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കര്‍. മകള്‍ വീട് വിട്ട് അഫ്താബിനൊപ്പം പോയ ദിനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വികാരഭരിതനായത്. ഇന്നലെയാണ് ശ്രദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം കുടുംബവും പുറം ലോകവും അറിയുന്നത്.

Read Also: സഹകരണ മേഖലയില്‍ സമഗ്രമായ നിയമ ഭേദഗതിക്ക് വകുപ്പ് തയ്യാറെടുക്കുന്നു: മന്ത്രി വി.എന്‍ വാസവന്‍

2019ലായിരുന്നു ശ്രദ്ധ അഫ്താബിനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്. അഫ്താബുമായുള്ള ബന്ധത്തെ താനും ഭാര്യയും ശക്തമായി എതിര്‍ത്തു. കാരണം തങ്ങള്‍ ഹിന്ദുക്കളും അയാള്‍ മുസ്ലീമുമാണ്. മിശ്രവിവാഹത്തിന് തങ്ങള്‍ക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ തങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് അവള്‍ അഫ്താബിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.

‘തനിക്ക് 25 വയസ്സായി. സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു അന്ന് ശ്രദ്ധ പറഞ്ഞത്. തനിക്ക് അഫ്താബിനൊപ്പം ലിവ് ഇന്‍ റിലേഷന്‍ ഷിപ്പ് തുടരാനാണ് താത്പര്യം. ഇന്ന് മുതല്‍ മകളെ നിങ്ങള്‍ മറന്നേക്കു. ഇങ്ങനെയൊരു മകള്‍ ഇനി നിങ്ങള്‍ക്കില്ല. ഇതിന് പിന്നാലെ അവള്‍ വസ്ത്രങ്ങളുമെടുത്ത് അഫ്താബിന്റെ അടുത്തേക്ക് പോകുകയായിരുന്നു’,പിതാവ് വ്യക്തമാക്കി.

ഡേറ്റിംഗ് ആപ്പിലൂടെയായിരുന്നു അഫ്താബും ശ്രദ്ധയും അടുപ്പത്തിലായത്. ബന്ധം ശക്തമായതോടെ ഇരുവരും ഡല്‍ഹിയില്‍ താമസമാരംഭിക്കുകയായിരുന്നു. എന്നാല്‍ അഫ്താബിനെ വിശ്വസിച്ചെത്തിയ ശ്രദ്ധയ്ക്ക് ക്രൂരപീഡനമാണ് നേരിടേണ്ടിവന്നത്. അഫ്താബിന്റെ പക്കല്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മരിക്കുന്നതിന് മുന്‍പ് ശ്രദ്ധ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button