Latest NewsIndiaNews

റെയില്‍വേ സ്‌റ്റേഷനില്‍ ചുവന്ന നിറത്തിലുള്ള വലിയ സ്യൂട്ട് കേസില്‍ മൃതദേഹം കണ്ടെത്തി

ചണ്ഡീഗഡ് : മൃതദേഹം സ്യൂട്ട് കേസിലാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള സ്യൂട്ട് കേസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്യൂട്ട്കേസ് കണ്ടെത്തിയതായി നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇതില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാലിത് ആരുടെ മൃതദേഹമാണെന്ന് വ്യക്തമായിട്ടില്ല.

Read Also: കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നതും ബാഗ് ഉപേക്ഷിച്ച് കടന്നുകളയുന്നതും പോലസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ടത് ആരെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button