Latest NewsNewsBusiness

ക്രെഡിറ്റ് കാർഡ് സ്കോർ അറിയില്ലെന്ന ആശങ്ക ഇനി വേണ്ട, സൗജന്യ സേവനവുമായി എക്സ്പീരിയൻ ഇന്ത്യ

വാട്സ്ആപ്പിലൂടെ ഈ സേവനം ലഭിക്കുന്നതിനാൽ സ്ഥല, സമയ പരിമിതികൾ ഇല്ലാതെ എവിടെയിരുന്നും ക്രെഡിറ്റ് സ്കോർ അറിയാൻ സാധിക്കും

ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുമ്പോൾ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ക്രെഡിറ്റ് സ്കോർ. പലരും വായ്പ എടുക്കാൻ എത്തുമ്പോഴാണ് ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയുന്നത്. എന്നാൽ, വായ്പ എടുക്കുന്നതിനു മുൻപ് തന്നെ ഉപയോക്താക്കൾക്ക് ക്രെഡിറ്റ് സ്കോർ പരിശോധിക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് എക്സ്പീരിയൻ ഇന്ത്യ. ഡാറ്റ അനലിറ്റിക്സ് ആൻഡ് ഡിസിഷനിംഗ് കമ്പനിയായ എക്സ്പീരിയൻ ഇന്ത്യ വാട്സ്ആപ്പിലൂടെയാണ് സൗജന്യമായി ക്രെഡിറ്റ് സ്കോർ കണ്ടെത്താൻ സഹായിക്കുന്നത്. ഇത് എങ്ങനെയെന്ന് പരിചയപ്പെടാം.

എക്സ്പീരിയൻ ഇന്ത്യയുടെ വാട്സ്ആപ്പ് നമ്പറായ +91- 992003544 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്തതിനുശേഷം ‘ഹായ്’ എന്നുള്ള സന്ദേശം അയക്കുക. തുടർന്ന്, ഉപയോക്താവിന്റെ പേര്, ഇ- മെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുക. വാട്സ്ആപ്പ് മുഖാന്തരം ക്രെഡിറ്റ് സ്കോർ ലഭിക്കുന്നതാണ്. കൂടാതെ, രജിസ്റ്റർ ചെയ്ത ഇ- മെയിൽ ഐഡിയിൽ ക്രെഡിറ്റ് റിപ്പോർട്ടും കാണാൻ സാധിക്കും.

Also Read: ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം

വാട്സ്ആപ്പിലൂടെ ഈ സേവനം ലഭിക്കുന്നതിനാൽ സ്ഥല, സമയ പരിമിതികൾ ഇല്ലാതെ എവിടെയിരുന്നും ക്രെഡിറ്റ് സ്കോർ അറിയാൻ സാധിക്കും. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്ട് 2005 പ്രകാരം, ഇന്ത്യയിൽ ലൈസൻസ് നേടിയ ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോയാണ് എക്സ്പീരിയൻ ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button