Latest NewsNewsIndia

ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം

ഡൽഹി: ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചു കയറിയതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 46-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

‘2015ൽ ഇന്ത്യ 81-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയിൽ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. നമ്മൾ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ്. ഇന്ത്യയുടെ ടാലന്റ് പൂളാണ് ഇതിന് കാരണം’ പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയായ ത്രിദിന ബെംഗളൂരു ടെക് സമ്മിറ്റിന്റെ 25-ാമത് പതിപ്പ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button