KeralaLatest NewsNews

പെൺകുട്ടികളുടെ നഗ്ന ഫോട്ടോസും വീഡിയോയും കൈക്കലാക്കും, രാത്രി ഭീഷണിപ്പെടുത്തി വീടിന് പുറത്തെത്തിക്കും: പീഡനം, അറസ്റ്റ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരൻ പിടിയിൽ. കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജ് ആണ് പിടിയിലായത്. ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കയ്യിൽ നിന്നും തന്ത്രപൂർവ്വം നഗ്ന ചിത്രങ്ങളും വീഡിയോകളും ഇയാൾ കൈക്കലാക്കിയിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

നിരവധി കേസുകളിൽ പ്രതിയാണ് നീരജ്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയാണ് ഇയാളുടെ സ്ഥിരം പരിപാടി. തുടർന്ന് ഭീഷണിപ്പെടുത്തിയും മറ്റും രാത്രി വീട്ടിൽ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കും. കടയ്ക്കൽ, ചടയമംഗലം പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കൂടുതൽ പെൺകുട്ടികൾ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button