ThiruvananthapuramLatest NewsKeralaNattuvarthaNews

ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​ൻ വീടിനുള്ളിൽ മരിച്ച നിലയിൽ

വി​ഴി​ഞ്ഞം ആ​ശു​പ​ത്രി റോ​ഡ് മു​ക്കോ​ല വി​ള​വീ​ട്ടി​ൽ വൈ. ​റോ​ബി​ൻ​സ​നെ (81) നെ​യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

വി​ഴി​ഞ്ഞം: തനിച്ച് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം ആ​ശു​പ​ത്രി റോ​ഡ് മു​ക്കോ​ല വി​ള​വീ​ട്ടി​ൽ വൈ. ​റോ​ബി​ൻ​സ​നെ (81) നെ​യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നാ​യി റി​ട്ട​യ​ർ ചെ​യ്ത​യാ​ളാ​ണ്.

Read Also : തെക്കേ ഗോപുരനടയില്‍ പേരെഴുതി കാമുകി കാമുകന്മാര്‍: സഹികെട്ട് ഗ്രില്ലിട്ട് ദേവസ്വം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് റോ​ബി​ൻ​സ​നെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീ​ടി​നു​ള്ളി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന്, അ​യ​ൽ​വാ​സി​കൾ പൊലീ​സി​ൽ വി​വ​ര​മ​റി​യി​ക്കുകയായിരുന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് കോ​വ​ളം പൊലീ​സ് പ​റ​ഞ്ഞു.

കോ​വ​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മ​ക്ക​ൾ: ര​മേ​ഷ് ബാ​ബു, സ​ന്തോ​ഷ് ബാ​ബു. മ​രു​മ​ക്ക​ൾ: അ​ജി​താ ദേ​വി, രാ​ഖി.

shortlink

Related Articles

Post Your Comments


Back to top button