AlappuzhaKeralaNattuvarthaLatest NewsNews

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ വധിക്കാൻ ശ്രമം : രണ്ട് യുവാക്കൾ പിടിയിൽ

ഒ​ന്നാം പ്ര​തി പ​ത്തി​യൂ​ർ എ​രു​വ കി​ഴ​ക്ക് പു​ല്ലം​പ്ലാ​വി​ൽ ചെ​മ്പ​ക നി​വാ​സി​ൽ ചി​ന്തു എ​ന്നു വി​ളി​ക്കു​ന്ന അ​മ​ൽ (23), ര​ണ്ടാം പ്ര​തി പ​ത്തി​യൂ​ർ കി​ഴ​ക്ക് കൊ​ല്ലാ​ശേ​രി ത​റ​യി​ൽ രാ​ഹു​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കാ​യം​കു​ളം: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ വധിക്കാ​ൻ ശ്ര​മി​ച്ച രണ്ട് യുവാക്കൾ അ​റ​സ്റ്റി​ൽ. ഒ​ന്നാം പ്ര​തി പ​ത്തി​യൂ​ർ എ​രു​വ കി​ഴ​ക്ക് പു​ല്ലം​പ്ലാ​വി​ൽ ചെ​മ്പ​ക നി​വാ​സി​ൽ ചി​ന്തു എ​ന്നു വി​ളി​ക്കു​ന്ന അ​മ​ൽ (23), ര​ണ്ടാം പ്ര​തി പ​ത്തി​യൂ​ർ കി​ഴ​ക്ക് കൊ​ല്ലാ​ശേ​രി ത​റ​യി​ൽ രാ​ഹു​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : അടയ്‌ക്കേണ്ടത് 399 രൂപ,10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ധനസഹായം, ആശുപത്രി ചെലവ്: ഇന്ത്യ പോസ്റ്റ് സ്‌കീം

എ​രു​വ ഒ​റ്റ​ത്തെ​ങ്ങ് ജം​ഗ്ഷ​ന് സ​മീ​പം ഹോ​ട്ട​ൽ ജോ​ലി​ക്കാ​ര​നാ​യ യു​വാ​വി​നെ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് കു​പ്ര​സി​ദ്ധ ഗു​ണ്ട ഉ​ൾ​പ്പെ​ടെ ര​ണ്ടു പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ പ​ത്തി​യൂ​ർ എ​രുവ കൊ​ച്ചു​ക​ളീ​ക്ക​ൽ രാ​ജേ​ഷ് (32) നേ​ര​ത്തേ പൊ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു.

പ്രദേശത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ​നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ തൃ​ശൂ​ർ കൊ​ട​ക​ര ഭാ​ഗ​ത്ത് ഉ​ള്ള​താ​യി വി​വ​രം ല​ഭി​ക്കു​ക​യും പൊ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു​പേ​രും കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ശ്രീ​കു​മാ​ർ, പൊലീ​സു​കാ​രാ​യ രാ​ജേ​ന്ദ്ര​ൻ, ദീ​പ​ക്, ഷാ​ജ​ഹാ​ൻ, വി​ഷ്ണു, ശ്രീ​രാ​ജ്, സ​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button