Latest NewsNewsBusiness

പഞ്ചാബ് നാഷണൽ ബാങ്ക്: എൻആർഇ നിക്ഷേപ നിരക്കുകൾ വെട്ടിക്കുറച്ചു, പുതുക്കിയ നിരക്കുകൾ അറിയാം

നിക്ഷേപ നിരക്കുകൾ 0.25 ശതമാനമാണ് കുറച്ചത്

നോൺ റസിഡന്റ് എക്സ്റ്റേണൽ നിക്ഷേപ നിരക്കുകൾ വെട്ടിക്കുറച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപ നിരക്കുകൾ 0.25 ശതമാനമാണ് കുറച്ചത്. ഇതോടെ, 2 കോടി രൂപയിൽ താഴെയുള്ള, എല്ലാ കാലാവധികളിലുമുളള നിക്ഷേപങ്ങൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമാകും. പുതുക്കിയ നിരക്കുകൾ അറിയാം.

ഒരു വർഷം മുതൽ 599 ദിവസം വരെ കാലാവധിയുള്ള എൻആർഇ നിക്ഷേപങ്ങൾക്ക് 6.55 ശതമാനം മുതൽ 6.30 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. 666 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 601 ദിവസം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.55 ശതമാനത്തിൽ നിന്നും 6.30 ശതമാനമായി കുറച്ചു.

Also Read: അസോസിയേറ്റഡ് പ്രൊഫസറാകാൻ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു: പ്രതികരണവുമായി ആർ ബിന്ദു

രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 6.50 ശതമാനം മുതൽ 6.25 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള എൻആർഇ നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button