Latest NewsKeralaNews

കേരള പുരപ്പുറ സോളാറിന് ഉത്തർപ്രദേശിന്റെ ആദരം

തിരുവനന്തപുരം: കേരള പുരപ്പുറ സോളാറിന് ഉത്തർപ്രദേശിന്റെ ആദരം. ഇന്ത്യയ്ക്ക് തന്നെ മാതൃകയായ നിലയിൽ റിനിവബൾ എനർജി (പുരപ്പുറ സോളാർ & വൈദ്യുതി വാഹന ചാർജിംഗ്) രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡും പ്രശസ്തിപത്രവും ലക്‌നൗ താജിൽ നടന്ന ചടങ്ങിൽ KSEBL ഡയറക്ടർ ശ്രീ ആർ സുകു ഉത്തർപ്രദേശ് ഐ റ്റി & ഇലക്ട്രോണിക്‌സ് വകുപ്പ് മന്ത്രി.അജിത് സിംഗ് പാഗിൽ നിന്നും ഏറ്റുവാങ്ങി.

ഉത്തർപ്രദേശ് സർക്കാരും ഉത്തർപ്രദേശ് വൈദ്യുത വിതരണ യൂട്ടിലിറ്റിയായ UPDESCO യും സംയുക്തമായി സംഘടിപ്പിച്ച APAC 3rd Digital Empowerment Meet and Awards – Uttar Pradesh Chapterലാണ് അവാർഡ് സമ്മാനിച്ചത്. ഈ യോഗത്തിലേക്ക് കെ എസ് ഇ ബി ഡയറക്ടർ (റീസ്, സൗര, സ്‌പോർട്‌സ്, നിലാവ് & വെൽഫെയർ) ശ്രീ. ആർ. സുകുവിന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു.

Need of the hour – Making Energy Management Sustainable എന്നതാണ് ഈ സുപ്രധാന സമ്മേളനത്തിന്റെ ഇത്തവണത്തെ വിഷയം. സംസ്ഥാനങ്ങളിലെ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വിദഗ്ധരെയാണ് ഈ ബഹുമതിക്കായി പരിഗണിച്ചിരിക്കുന്നത്. സൗര വിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയർ ശ്രീ. എസ് നൗഷാദും അവാർഡ് ഏറ്റുവാങ്ങുവാൻ ഉണ്ടായിരുന്നു.

Read Also: വിദേശ ഉപരിപഠനത്തിനു അവസരമൊരുക്കി ഒഡെപെക്: ഇന്റർനാഷനൽ എഡ്യൂക്കേഷൻ എക്സ്പോയ്ക്ക് തുടക്കം കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button