ErnakulamLatest NewsKeralaNattuvarthaNews

ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ

തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് അറസ്റ്റിലായത്

കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകിട്ട് വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ ഫോണിൽ ശല്യം ചെയ്തതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ യുവാവിനെ പ്രതി മീൻ മുറിക്കുന്ന കത്തികൊണ്ടു നെഞ്ചിനു താഴെ കുത്തുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.

Read Also : എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുഖം ആദ്യം മനസ്സിൽ പതിയുന്നത്: വിനോദിനി

യുവാവിനെ കുത്തിയ ശേഷം രക്ഷപെട്ട പ്രതിയെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ പൊലീസ് പിടികൂടുകയായിരുന്നു. കുത്തേറ്റ യുവാവ് അപകട ഘട്ടം തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

കാളമുക്കിൽ മീൻ തട്ട് നടത്തുകയാണ് പ്രതി. മുളവുകാട് എസ്എച്ച്ഒ പി.എസ്.മൻജിത് ലാൽ, എസ്‌ഐ വി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർ കെ.ആർ.രാജേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button