Latest NewsKeralaNews

കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്

കൊച്ചി: കൊച്ചി നഗരത്തിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്.

കൊച്ചി പനമ്പിള്ളിനഗറിലാണ് അപകടം ഉണ്ടായത്. ഡ്രെയ്നേജിന്‍റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്.

കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റി.

മെട്രോയിൽ ഇറങ്ങി അമ്മയ്ക്കും അച്ഛനുമൊപ്പം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കാൽ തെറ്റി കാനയിലേക്ക് വീണത്. കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും അടക്കം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനു വേണ്ട നടപടികൾ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button