KollamKeralaNattuvarthaLatest NewsNews

ലോ​ഡ്ജി​ൽ യുവാവിന് കുത്തേറ്റു : പ്രതി അറസ്റ്റിൽ

കു​ണ്ട​റ ഷി​ബു​ഭ​വ​നി​ൽ വി​ക്ട​ർ ഡാ​നി​യ​ലി(75)​നെ പൊലീസ് അറസ്റ്റ് ചെയ്തു

കൊ​ല്ലം: ക​രി​ക്കോ​ട് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ എ​ത്തി​യ യു​വാ​വി​നു കു​ത്തേ​റ്റു. അ​യ​ത്തി​ൽ ശാ​ന്തി​ന​ഗ​ർ ആ​ന​ത്ത​റ വ​ട​ക്ക​തി​ൽ സാ​നീ​ഷി(36)​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ണ്ട​റ ഷി​ബു​ഭ​വ​നി​ൽ വി​ക്ട​ർ ഡാ​നി​യ​ലി(75)​നെ പൊലീസ് അറസ്റ്റ് ചെയ്തു. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. ലോ​ഡ്ജി​ലു​ണ്ടാ​യി​രു​ന്ന ത​ന്നെ സാ​നീ​ഷ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്ര​തി പൊ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. ആക്രമണത്തിൽ ഗു​രു​ത​ര​ പ​രി​ക്കേ​റ്റ സാ​നീ​ഷി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി.

Read Also : പാലിന്റെ ആര്‍ക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ!

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂചന. പ്ര​തി വി​ക്ട​ർ ഡാ​നി​യ​ൽ കു​ണ്ട​റ​യി​ൽ പ​ത്തു​വ​യ​സു​കാ​രി മ​രി​ച്ച​തും 14-കാ​ര​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്ത​തു​മാ​യ സം​ഭ​വ​ങ്ങ​ള​ട​ക്കം ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നു പൊലീ​സ് വ്യക്തമാക്കി.

ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button