Latest NewsNewsLife StyleSex & Relationships

ഈ ശീലങ്ങൾ ലൈംഗിക ജീവിതത്തെ മോശമായി ബാധിക്കും

ലൈംഗികത ദാമ്പത്യ ജീവിതത്തിലെ സുപ്രധാനമായ ഭഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലൈംഗിക ജീവിതത്തിലെ ചെറിയ താളപ്പിഴകൾ പോലും ദാമ്പത്യത്തെ വളരെ വലിയ രീതിയിലാണ് ബാധിക്കുക. ദമ്പതികൾ തമ്മിലുള്ള മാനസിക ബന്ധത്തെ ഇത് സാരമായി തന്നെ ബാധിക്കും. ദാമ്പത്യ ജീവിതത്തെ മധുരകരമായി ആസ്വദിക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി.

1. സ്വയംഭോഗം വേണ്ട

ദാമ്പത്യ ജീവിതത്തിൽ തടസക്കാരനാകുന്നത് പലപ്പോഴും സ്വയംഭോഗമാണ്. സ്വയംഭോഗം ശീലമുള്ളവർ അത് ഒഴിവാക്കുന്നതാണ് നല്ലത്. സ്വയംഭോഗം ചെയ്യുമ്പോൾ ശരീരത്തിൽ ഉല്പാതിപ്പിക്കപ്പെടുന്ന ഡൊപമിൻ എന്ന ഹോർമോൺ ലൈംഗികതയുടെ ഹരം കെടുത്തുമെന്നാണ് പറയപ്പെടുന്നത്.

2. മദ്യപാനവും പുകവലിയും ഒഴിവാക്കാം

മദ്യപാനത്തിനും പുകവലിക്കും ലൈംഗികതയിൽ എന്ത് കാര്യം എന്ന് ചോദിക്കരുത്. ഇവ രണ്ടും ലൈംഗിക ബന്ധത്തിൽ ഗുരുതരമായ പ്രശ്നങ്ങൽ ഉണ്ടാക്കും. അമിതമായ പുകവലി ലൈംഗിക വിരക്തിക്ക് കാരണമാകും. മാത്രമല്ല സ്ത്രീകളിലെ പുകവലി ശീലം യോനീമുഖം വരണ്ടതാക്കും.

3. സ്മാർട്ട് ഫോണുകൾ കിടപ്പുമുറിയിൽ എന്തിന്

സ്മാർട്ട് ഫോണുകളെയും മറ്റും കിടപ്പു മുറിക്ക് പുറത്ത് സ്ഥാനം നൽകുന്നതാണ് ഉത്തമം. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനു മുൻപായി ഇതിനായുള്ള മൂഡിലേക്ക് ദമ്പതിമാർ എത്തിച്ചേരേണ്ടത് വളരെ പ്രധാനമാണ്. അതിന് സ്മാർട്ട് ഫോണുകൾ തടസ്സം സൃഷ്ടിക്കും.

4. പങ്കാളിയുടെ ലൈംഗിക താല്പര്യങ്ങൾ അറിയാം

സ്വയം സംതൃപ്തിക്ക് വേണ്ടി മാത്രം സെക്സിലേർപ്പെടരുത്. പങ്കാളിയുടെ ലൈംഗിക താലപര്യങ്ങളെക്കുറിച്ച് ഇരുവർക്കും അറിവുണ്ടാകണം. ബന്ധത്തിലേർപ്പെടുക എന്നത് പങ്കാളിയെ പൂർണ്ണമായും അറിയുക എന്നതു കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button