KollamKeralaNattuvarthaLatest NewsNews

നാ​ല​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് നാടുവിട്ടു : വീ​ട്ട​മ്മ​യും കാ​മു​ക​നും പിടിയിൽ

ഇ​ടിസി ​ച​രു​വി​ള വീ​ട്ടി​ൽ ഉ​ണ്ണി​ക്ക​ണ്ണ​ൻ (30), കാ​മു​കി ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ആ​ശാ​ൻ മു​ക്കി​ൽ അ​നി​ൽ ഭ​വ​നി​ൽ അ​ഞ്ജു (27) എ​ന്നി​വ​രാണ് അറസ്റ്റിലായത്

കൊ​ട്ടാ​ര​ക്ക​ര: നാ​ല​ര വ​യ​സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ വീ​ട്ട​മ്മ​യും കാ​മു​ക​നും പൊലീസ് പിടിയിൽ. ഇ​ടിസി ​ച​രു​വി​ള വീ​ട്ടി​ൽ ഉ​ണ്ണി​ക്ക​ണ്ണ​ൻ (30), കാ​മു​കി ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ആ​ശാ​ൻ മു​ക്കി​ൽ അ​നി​ൽ ഭ​വ​നി​ൽ അ​ഞ്ജു (27) എ​ന്നി​വ​രാണ് അറസ്റ്റിലായത്.

Read Also : തേനീച്ച, കടന്നൽ ആക്രമണത്തിൽ മരണം: ആ​ശ്രി​ത​ർ​ക്ക് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കും

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി​രു​ന്ന ഉ​ണ്ണി​ക്ക​ണ്ണ​നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യു​മാ​യി​രു​ന്ന അ​ഞ്ജു​വു​മാ​യി ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. തുടർന്ന്, ക​ഴി​ഞ്ഞ 11-ന് ​ഇ​രു​വ​രും ഒ​ളിച്ചോടു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ലെ ലോ​ഡ്ജി​ൽ ഒ​ളി​ച്ച് താ​മ​സി​ക്കുകയായിരുന്ന ഇരുവരെയും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​യ​പ്പ​ള്ളി സിഐ എസ്. ടി ബി​ജുവിന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്​ഐ അ​ഭി​ലാ​ഷ്, എ​എ​സ്ഐ​മാ​രാ​യ അ​നി​ൽ കു​മാ​ർ, ജു​ബൈ​രി​യ, ഡ​ബ്ല്യുസി​പിഒ ​റീ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യ​ൽ ഹാ​ജ​രാ​ക്കി​യ ഇവരെ റി​മാൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button