KollamLatest NewsKeralaNattuvarthaNews

കാ​ര്‍ മോ​ഷ്ടി​ച്ച് വി​ല്‍​ക്കാ​ന്‍ ശ്ര​മം : യുവാവ് അറസ്റ്റിൽ

പൂ​യ​പ്പ​ള്ളി പാ​ണ​യ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വെ​ളി​യം പ​രു​ത്തി​യ​റ ലാ​ല്‍ ശ്രീ​യി​ല്‍ ശ്രീ​ലാ​ല്‍ (23) ആ​ണ് പി​ടി​യി​ലാ​യ​ത്

ഓ​യൂ​ർ: കാ​ര്‍ മോ​ഷ്ടി​ച്ച് വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. പൂ​യ​പ്പ​ള്ളി പാ​ണ​യ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വെ​ളി​യം പ​രു​ത്തി​യ​റ ലാ​ല്‍ ശ്രീ​യി​ല്‍ ശ്രീ​ലാ​ല്‍ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. പൂ​യ​പ്പ​ള്ളി പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ 13ന് രാ​ത്രി​യി​ലാ​ണ് കേസിനാസ്പദമായ സംഭവം. വാ​പ്പാ​ല ക​ള​പ്പി​ല​ക്ഷ്മി മം​ഗ​ല​ത്ത് അ​ര​വി​ന്ദ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫോ​ര്‍​ഡ് ഫി​ഗോ കാ​ര്‍ വി​ല്‍​പ്പ​ന​ക്കാ​യി വെ​ളി​യം വാ​ളി​യോ​ട് ത​ണ്ണേ​റ്റ് പു​ത്ത​ന്‍ വീ​ട്ടി​ല്‍ ര​തീ​ഷി​ന് കൈ​മാ​റി​യി​രു​ന്നു. തുടർന്ന്, ര​തീ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടിരുന്ന കാ​ര്‍ മോഷണം പോകുകയായിരുന്നു.

Read Also : വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മോ​ഷ​ണം പോ​യ കാ​റി​ന്‍റെ വ്യാജ താ​ക്കോ​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്നും നി​ര്‍​മി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന്, ശ്രീ​ലാ​ലി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്‍ ത​മി​ഴ് നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ട് പോ​യി മേ​ട്ടു​പാ​ള​യ​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യി വ്യക്തമാകുകയുമായിരുന്നു.

പൂ​യ​പ്പ​ള്ളി സി​ഐ ബി​ജു​വി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം എ​സ്ഐ അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പാ​ല​ക്കാടു​ നി​ന്നു​മാ​ണ് ശ്രീ​ലാ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button