Latest NewsIndiaNews

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേർന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ: ചരിത്രപരമെന്ന് കോണ്‍ഗ്രസ്

മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗാവില്‍ വെച്ചാണ് തുഷാര്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പങ്കാളിത്തം ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മഹാത്മാഗാന്ധിയുടെയും പാരമ്പര്യത്തിന്റെ വാഹകരാണ് കൊച്ചുമക്കളായ രാഹുല്‍ ഗാന്ധിയും തുഷാര്‍ ഗാന്ധിയും എന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു.

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഷെഗാവ് തന്റെ ജന്മസ്ഥലമാണെന്ന് തുഷാര്‍ ഗാന്ധി നേരത്തെ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ 18ന് ഷെഗാവില്‍ ഭാരത് ജോഡോ യാത്രയില്‍ ചേരും. ഷെഗാവ് എന്റെയും ജന്മസ്ഥലമാണ്. 1960 ജനുവരി 17ന് നാഗ്പൂര്‍ വഴിയുള്ള ഹൗറ മെയില്‍ ട്രെയിന്‍ ഷെഗാവ് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കവെയാണ് അമ്മ എന്നെ പ്രസവിച്ചത്,’ അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button