AlappuzhaNattuvarthaLatest NewsKeralaNews

ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വർണ്ണ പാദസരവുമായി മുങ്ങി : യുവാവ് അറസ്റ്റിൽ

ഇടുക്കി വണ്ടൻമേട് സ്വദേശി തുളസീ മന്ദിരത്തിൽ തുളസീധരന്റെ മകൻ ശ്യാം കുമാര്‍ (35) ആണ് അറസ്റ്റിലായത്

അമ്പലപ്പുഴ: ആലപ്പുഴയില്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വര്‍ണ്ണ പാദസരം തട്ടിയെടുത്ത് മുങ്ങിയ യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് സ്വദേശി തുളസീ മന്ദിരത്തിൽ തുളസീധരന്റെ മകൻ ശ്യാം കുമാര്‍ (35) ആണ് അറസ്റ്റിലായത്.

അമ്പലപ്പുഴ കരുമാടി സ്വദേശിയുടെ മകളുടെ പാദസരം തട്ടിയെടുത്താണ് ഇയാള്‍ മുങ്ങിയത്. വിവാഹം നടക്കാന്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പാദസരം തട്ടിയെടുത്ത്.

Read Also : ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി: സൂപ്പർ താരങ്ങൾ പുറത്ത്

സോഷ്യാൽമീഡിയയിലൂടെ അഞ്ച് മാസം മുമ്പാണ് ശ്യാം കുമാര്‍ യുവതിയുമായി പരിചയത്തിലാവുന്നത്. വീട്ടിലെ വിവരങ്ങള്‍ അന്വേഷിക്കുകയും ചൊവ്വാദോഷത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. തുടർന്ന്, യുവതിയുടെ കരുമാടിയിലുള്ള വീട്ടിലെത്തി കല്യാണ സംബന്ധമായ കാര്യങ്ങൾ ഗണിച്ചു പറയുകയും ദോഷം മാറാൻ പാദസരം പൂജിക്കണമെന്നു പറഞ്ഞു പാദസരം കൈക്കലാക്കി.

പാദസരം വാങ്ങിയ ശേഷം ഇയാള്‍ ബൈക്കിൽ കടന്നു കളഞ്ഞതോടെയാണ് യുവതിയും കുടുംബവും പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, യുവതിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകുകയായിരുന്നു. ശ്യാം കുമാരിനെതിരെ ഇത്തരത്തിൽ തിരുവനന്തപുരത്തും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ ദ്വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ആണ് അന്വേഷണം നടത്തി ഇടുക്കി കട്ടപ്പനയിൽ നിന്നും ശ്യാം കുമാറിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐ സന്തോഷ് കുമാർ, ജൂനിയർ എസ്.ഐ ബാലസുബ്രഹ്മണ്യം, സി പി ഒമാരായ ജോസഫ് ജോയ്, അനീഷ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button