Latest NewsNewsIndia

വായിൽ തുണി തിരുകി വെച്ചു, കൈകൾ കെട്ടിയിട്ടു: 24 സ്ത്രീകളെ അനസ്തേഷ്യ പോലും നൽകാതെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി

ഖഗാരി: ബീഹാറിലെ ഖഗാരിയയിൽ 24 ഓളം സ്ത്രീകളെ കൂട്ട വന്ധ്യംകരണത്തിന് വിധേയരാക്കിയതായി റിപ്പോർട്ട്. അലൗലി ഹീത്ത് സെന്ററിൽ വെച്ച് യുവതികളെ നിർബന്ധിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നുവെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അനസ്തേഷ്യ പോലും നൽകാതെയായിരുന്നു ഈ ക്രൂരതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗർഭധാരണം തടയുന്നതിനുള്ള ഒരു ശസ്ത്രക്രിയാ രീതിയാണ് ട്യൂബെക്ടമി. നടപടിക്രമത്തിന്റെ തുടക്കത്തിൽ ലോക്കൽ അനസ്തേഷ്യ സാധാരണയായി നൽകുന്നു. എന്നാൽ, യുവതികളെ കൂട്ടമായി ട്യൂബെക്ടമി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് അനസ്തേഷ്യ പോലും നൽകാതെയാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ (TOI) ഒരു റിപ്പോർട്ട് അനുസരിച്ച്, നടപടിക്രമങ്ങൾക്കിടയിൽ സ്ത്രീകൾക്ക് പൂർണ്ണ ബോധമുണ്ടായിരുന്നു. ആരോഗ്യ ഉദ്യോഗസ്ഥരിൽ ചിലർ യുവതികളുടെ വായിൽ തുണി തിരുകി വെയ്ക്കുകയും ചെയ്തു. ചിലരുടെ കൈകൾ കൂട്ടികെട്ടുകയും, ബാലൻ പ്രയോഗിച്ച് ഇവരെ കിടക്കയിൽ കിടക്കയിൽ കിടത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഭീകരത അനുഭവിച്ച നിരവധി സ്ത്രീകളിൽ ഒരാളായിരുന്നു പ്രതിമ. താൻ നേരിട്ട ദുരവസ്ഥ ഇവർ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിരുന്നു. ‘ഞാൻ വേദനകൊണ്ട് നിലവിളിച്ചപ്പോൾ, നാല് പേർ എന്റെ കൈകൾ മുറുകെ പിടിച്ചു. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം മാത്രമാണ്‌ എന്നെ വിട്ടത്. ഡോക്ടർ ജോലി പൂർത്തിയാക്കി പോയി’, പ്രതിമ പറയുന്നു.

ശസ്ത്രക്രിയയ്ക്കിടെ താൻ ഉണർന്നിരുന്നുവെന്ന് മറ്റൊരു സ്ത്രീ പറഞ്ഞു. ബ്ലേഡ് കൊണ്ട് തന്റെ ശരീരത്തിൽ ആഴത്തിൽ മുറിക്കുന്നത് തൻ തിരിച്ചറിഞ്ഞെന്നും, തനിക്ക് അതികഠിനമായ വേദന അനുഭവപ്പെടും ചെയ്തുവെന്നാണ ഇവരുടെ വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളുടെ നിലവിളി കേട്ട്, ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ട ബാക്കിയുള്ള ഏഴ് സ്ത്രീകൾ പ്രതിഷേധിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ വിസമ്മതിക്കുകയും ചെയ്തു.

നിരവധി സ്ത്രീകളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഖഗാരിയ ജില്ലാ മജിസ്‌ട്രേറ്റ് അലോക് രഞ്ജൻ ഘോഷ് സംഭവത്തിൽ ബുധനാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Post Your Comments


Back to top button