Latest NewsNewsBusiness

കർഷകർക്ക് കൈത്താങ്ങുമായി ബാങ്ക് ഓഫ് ബറോഡ, ലളിതമായ പലിശയിൽ കാർഷിക വായ്പ നേടാൻ അവസരം

നവംബർ 25ന് തൃശ്ശൂരിൽ കാർഷിക മേള സംഘടിപ്പിക്കാനും ബാങ്ക് ഓഫ് ബറോഡ തീരുമാനിച്ചിട്ടുണ്ട്

സംസ്ഥാനത്തെ കർഷകർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ. ബാങ്കിന്റെ കാർഷിക വായ്പാ പദ്ധതിയായ ‘ബറോഡ കിസാൻ പഖ്വാഡ’ യുടെ അഞ്ചാം എഡിഷനാണ് ഇത്തവണ തുടക്കമിട്ടിരിക്കുന്നത്. ഈ പദ്ധതി പ്രകാരം, കർഷകർക്ക് ലളിതമായ പലിശ നിരക്കിൽ വായ്പകൾ ലഭിക്കുന്നതാണ്. നവംബർ 30 വരെയാണ് പദ്ധതിയുടെ കാലാവധി. കേരളത്തിൽ 20 കോടി മുതൽ 25 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വായ്പകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ പലിശ ഈടാക്കുന്നതിനാൽ പദ്ധതി കർഷകർക്ക് കൂടുതൽ സഹായമാകുന്നതാണ്.

കേന്ദ്രസർക്കാറിന്റെ ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾ പ്രകാരം, കുറഞ്ഞ വായ്പകൾക്ക് ഈട് നൽകുന്നതിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പാ വിതരണത്തിന്റെ ഭാഗമായി നവംബർ 25ന് തൃശ്ശൂരിൽ കാർഷിക മേള സംഘടിപ്പിക്കാനും ബാങ്ക് ഓഫ് ബറോഡ തീരുമാനിച്ചിട്ടുണ്ട്.

Also Read: ലഹരി വിമുക്ത കേരളത്തിനായി നാൽപ്പത്തിയാറ് ലക്ഷം കുടുംബശ്രീ വനിതകളുടെ ഗോൾ ചലഞ്ച്

219 ശാഖകളാണ് കേരളത്തിലുടനീളം ബാങ്ക് ഓഫ് ബറോഡയ്ക്ക് ഉള്ളത്. അതേസമയം, 40 ഓളം മിനി ബ്രാഞ്ചുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. ഇത്തരം മിനി ബ്രാഞ്ചുകളിൽ പരമാവധി മൂന്ന് സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരിക്കുക. കൂടാതെ, ലോക്കർ സൗകര്യം ഒഴികെയുള്ള മറ്റെല്ലാ സേവനങ്ങളും മിനി ബ്രാഞ്ചുകളിൽ ലഭ്യമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button