Latest NewsNewsBusiness

കുതിച്ചുയർന്ന് വിദേശ നാണയശേഖരം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കം കുറയ്ക്കുന്നതിനായി റിസർവ് ബാങ്ക് വൻ തോതിൽ ഡോളർ വിറ്റഴിച്ചിട്ടുണ്ട്

ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ കോടികളുടെ വർദ്ധനവ്. നവംബർ 11 ന് സമാപിച്ച വാരത്തിൽ വൻ മുന്നേറ്റമാണ് വിദേശ നാണയശേഖരത്തിൽ ഉണ്ടായിരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1,473 കോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, വിദേശ നാണയശേഖരം 54,472 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർദ്ധനവാണ് ഇത്തവണത്തേത്. നവംബർ നാല് വരെയുള്ള കണക്കുകൾ പ്രകാരം, 52,999 കോടി രൂപയായിരുന്നു ശേഖരം.

നിലവിൽ, രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കം കുറയ്ക്കുന്നതിനായി റിസർവ് ബാങ്ക് വൻ തോതിൽ ഡോളർ വിറ്റഴിച്ചിട്ടുണ്ട്. അതിനാൽ, 2022 ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ 8,500 കോടി ഡോളറോളം കുറവ് ഉണ്ടായിട്ടുള്ളത്. വിദേശ നാണയശേഖരത്തിന് പുറമേ, വിദേശ കറൻസി ആസ്തി 1,180 കോടി ഡോളർ ഉയർന്ന് 48,253 കോടി ഡോളറായി. കരുതൽ സ്വർണശേഖരത്തിൽ ഇത്തവണ 264 കോടി ഡോളറിന്റെ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, കരുതൽ സ്വർണശേഖരം 3,970 കോടി ഡോളറായി മെച്ചപ്പെട്ടു.

Also Read: വിവാഹ വീട്ടിൽ മോഷണം:  പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments


Back to top button