KannurLatest NewsKeralaNattuvarthaNews

വിൽപനക്കായി മദ്യക്കടത്ത് : രണ്ടുപേർ എക്സൈസ് പിടിയിൽ

ചുഴലി മണ്ണങ്കണ്ടത്തെ കക്കാടി പുതിയപുരയില്‍ ബാലകൃഷ്ണന്‍ (52), ചെങ്ങളായി ചേരന്‍മൂലയിലെ പി.പി. ലക്ഷ്മണന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ശ്രീകണ്ഠപുരം: വിൽപനക്കായി മദ്യം കടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. ചുഴലി മണ്ണങ്കണ്ടത്തെ കക്കാടി പുതിയപുരയില്‍ ബാലകൃഷ്ണന്‍ (52), ചെങ്ങളായി ചേരന്‍മൂലയിലെ പി.പി. ലക്ഷ്മണന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് സംഘം ആണ് ഇവരെ പിടികൂടിയത്.

Read Also : എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണം: നിർദ്ദേശം നൽകി മുഖ്യമന്ത്രി

പ്രിവന്റിവ് ഓഫീസര്‍ ടി.കെ. ദിനേശന്റെ നേതൃത്വത്തില്‍ വളക്കൈയിൽ നിന്നാണ് ബാലകൃഷ്ണനെ പിടികൂടിയത്. സ്‌കൂട്ടിയില്‍ മദ്യം കടത്തുന്നതിനിടെ ചെങ്ങളായി ഹംസപീടികയില്‍ വെച്ചാണ് ലക്ഷ്മണന്‍ പിടിയിലായത്. പ്രിവന്റിവ് ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇരുവരുടെയും പക്കല്‍ നിന്നായി 18 കുപ്പി മദ്യം കണ്ടെടുത്തു.

ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍ പി.വി. പ്രകാശന്‍, സിവില്‍ ഓഫീസര്‍മാരായ സി. പ്രദീപ്കുമാര്‍, എം.വി. പ്രദീപന്‍, ടി.വി. ശ്രീകാന്ത്, കെ. റിംന, ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button