PathanamthittaKeralaNattuvarthaLatest NewsNews

നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ : 15 വ​ർ​ഷ​മാ​യി ഒ​ളി​വിലായിരുന്ന വാ​ഹ​ന​മോ​ഷ്ടാ​വ് പിടിയിൽ

ആ​ല​പ്പു​ഴ വെ​ണ്മ​ണി പി ​ജെ സ​ദ​നം വീ​ട്ടി​ൽ സാം​ജി (ജ​യ്മോ​ൻ) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പ​ന്ത​ളം: നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യായ ആൾ 15 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​യിൽ. ആ​ല​പ്പു​ഴ വെ​ണ്മ​ണി പി ​ജെ സ​ദ​നം വീ​ട്ടി​ൽ സാം​ജി (ജ​യ്മോ​ൻ) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : പ​തി​നാ​ലു​കാ​രി​യെ പീഡിപ്പിച്ചു : പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യുവാവ് സ​മാ​ന​ക്കേ​സി​ൽ അറസ്റ്റിൽ

2007-ൽ ​പ​ന്ത​ളം പൊലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ ​തു​ട​ർ​ന്ന്, ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അ​ന്ന് മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​രം അ​റി​ഞ്ഞെത്തിയ പൊ​ലീ​സ് സം​ഘം വീ​ട് വ​ള​ഞ്ഞ് സാ​ഹ​സി​ക​മാ​യാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

പൊലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ് ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വത്തി​ൽ ന​ട​ത്തി​യ ര​ഹ​സ്യ​നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​യെ വി​ദ​ഗ്ധ​മാ​യി പിടികൂടിയത്. എ​സ് ഐ ​ബി എ​സ് ശ്രീ​ജി​ത്ത്‌, സി​പി​ഒ​മാ​രാ​യ എ​സ് അ​ൻ​വ​ർ​ഷാ, അ​ർ​ജു​ൻ കൃ​ഷ്ണ, ര​ഘു​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button