Latest NewsNewsTechnology

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ട് സർവീസുകൾ ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം- ബഹറൈൻ സർവീസ് നവംബർ 30 മുതലാണ് ആരംഭിക്കുക

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കാനൊരുങ്ങുന്നത്. തിരുവനന്തപുരം- ബഹറൈൻ, തിരുവനന്തപുരം- ദമ്മാം എന്നീ സർവീസുകളാണ് ആരംഭിക്കുക.

തിരുവനന്തപുരം- ബഹറൈൻ സർവീസ് നവംബർ 30 മുതലാണ് ആരംഭിക്കുക. ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് 5.35 ന് യാത്ര പുറപ്പെട്ട് പ്രാദേശിക സമയം 8.05 ന് ബഹ്റൈനിൽ ചേരും. തിരികെ ബഹ്റൈനിൽ നിന്ന് പ്രാദേശിക സമയം രാത്രി 9.05 ന് പുറപ്പെട്ട് പുലർച്ചെ 4.25 നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക.

Also Read: തന്റെ വിചിത്ര രൂപത്തെ തുടര്‍ന്ന് ഏറെ കഷ്ടത അനുഭവിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി: കണ്ണീരോട കുടുംബം

ഡിസംബർ ഒന്ന് മുതലാണ് തിരുവനന്തപുരം- ദമ്മാം സർവീസ് ആരംഭിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ഈ ദിവസങ്ങളിൽ 5.35 ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.25 നാണ് ദമ്മാമിൽ എത്തുക. തിരികെ ദമ്മാമിൽ നിന്നും പ്രാദേശിക സമയം രാത്രി 9.25 ന് പുറപ്പെട്ട് പുലർച്ചെ 5.05 ന് തിരുവനന്തപുരത്ത് എത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button