KottayamKeralaNattuvarthaLatest NewsNews

സോ​ളാ​ര്‍ ലൈ​റ്റി​ന്‍റെ ബാ​റ്റ​റി മോ​ഷ്ടി​ച്ച് വി​ല്‍ക്കാ​ന്‍ ശ്ര​മം : മൂന്ന് യുവാക്കൾ അറസ്റ്റിൽ

ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് ഭാ​ഗ​ത്ത് തെ​ങ്ങ​ന്ത​റ നി​തീ​ഷ് (23), പ​ത്താ​മു​ട്ടം ഭാ​ഗം പ​ള്ളി​യ​ടി​യി​ല്‍ അ​ല​ന്‍(24), ബ​എ​സ്പു​രം ഭാ​ഗ​ത്ത് ത​ട്ടാം​പ​റ​മ്പി​ല്‍ ടി.​എ​സ്. അ​മ​ല്‍ (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചി​ങ്ങ​വ​നം: സോ​ളാ​ര്‍ ലൈ​റ്റി​ന്‍റെ ബാ​റ്റ​റി മോ​ഷ്ടി​ച്ച് വി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​ക്കൾ പൊ​ലീ​സ് പിടിയിൽ. ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് ഭാ​ഗ​ത്ത് തെ​ങ്ങ​ന്ത​റ നി​തീ​ഷ് (23), പ​ത്താ​മു​ട്ടം ഭാ​ഗം പ​ള്ളി​യ​ടി​യി​ല്‍ അ​ല​ന്‍(24), ബ​എ​സ്പു​രം ഭാ​ഗ​ത്ത് ത​ട്ടാം​പ​റ​മ്പി​ല്‍ ടി.​എ​സ്. അ​മ​ല്‍ (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആകർഷകമായ സൗകര്യങ്ങൾ, മികച്ച വിവാഹ ഡെസ്റ്റിനേഷൻ കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തു

സോ​ളാ​ര്‍ ലൈ​റ്റി​ന്‍റെ ബാ​റ്റ​റി മോ​ഷ്ടി​ച്ചു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആണ് അറസ്റ്റ്. പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ പാ​ത്താ​മു​ട്ടം, ക​പ്യാ​ര് ക​വ​ല ഭാ​ഗ​ത്തെ ആ​ക്രി​ക​ട​യി​ല്‍ മോ​ഷ​ടി​ച്ച ബാ​റ്റ​റി വി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്‌​എ​ച്ച്ഒ ടി.​ആ​ര്‍. ജി​ജു, എ​സ്‌​ഐ അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button