NewsFood & CookeryLife Style

കരിമ്പിൻ ജ്യൂസ് കുടിക്കൂ, ഗുണങ്ങൾ ഇതാണ്

ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ കരിമ്പിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയ്ക്ക് കഴിവുണ്ട്

നിരവധി പോഷകങ്ങളുടെ കലവറയാണ് കരിമ്പ്. വേനൽ കാലങ്ങളിൽ നിർജ്ജലീകരണം ഇല്ലാതാക്കാനും, ഊർജ്ജസ്വലത വർദ്ധിപ്പിക്കാനും കരിമ്പിൻ ജ്യൂസിന് പ്രത്യേക കഴിവുണ്ട്. കരിമ്പിൻ ജ്യൂസിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.

ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ കരിമ്പിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയ്ക്ക് കഴിവുണ്ട്. ആന്റി- ഓക്സിഡന്റുകൾ, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ കരിമ്പിൻ ജ്യൂസ് കുടിച്ചാൽ പ്രതിരോധശേഷി വർദ്ധിക്കും. ചർമ്മ സംരക്ഷണത്തിനും ഇവ വളരെ നല്ലതാണ്.

Also Read: കണ്ണൂരിൽ വൻ മദ്യ വേട്ട : പിടിച്ചെടുത്തത് 729 കുപ്പി മാഹിമദ്യം

കരിമ്പിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കും. കൂടാതെ, ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുകയും, ദഹന രസങ്ങളുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യും. മൂത്രനാളിയിൽ ഉണ്ടാകുന്ന അണുബാധ സുഖപ്പെടുത്താൻ കരിമ്പിൻ ജ്യൂസ് കുടിക്കാവുന്നതാണ്.

പല്ലുകളെ ശക്തിപ്പെടുത്താനുള്ള പ്രത്യേക കഴിവ് കരിമ്പിന് ഉണ്ട്. കരിമ്പിൻ ജ്യൂസിൽ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയതിനാൽ പല്ലിനെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button