Latest NewsNewsInternationalGulfQatar

വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ

ഖത്തർ: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന സാക്കിർ നായിക്കിനെ 2022 ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിനായി ഖത്തർ ക്ഷണിച്ചതായി അൽഅറേബിയ ന്യൂസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

‘പ്രഭാഷകൻ ഷെയ്ഖ് സാക്കിർ നായിക് ഖത്തറിൽ ലോകകപ്പ് നടക്കുന്ന സമയത്തും ടൂർണമെന്റിലുടനീളവും നിരവധി മതപ്രഭാഷണങ്ങൾ നടത്തും,’ എന്ന് ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌പോർട്‌സ് ചാനലായ അൽകാസിലെ അവതാരകൻ ഫൈസൽ അൽഹജ്‌രിയെ ഉദ്ധരിച്ചുള്ള ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.

എസ്ഐപി മാതൃകയിൽ ചെറിയ തുകകൾ നിക്ഷേപിക്കാം, സമ്പാദ്യമായി സ്വർണം പിൻവലിക്കാൻ അവസരം

നേരത്തെ, വിവിധ മതവിഭാഗങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ശത്രുത, വിദ്വേഷം എന്നിവ വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ കുറ്റം ചുമത്തിയതിനെത്തുടർന്ന്, രാജ്യംവിട്ട സാക്കിർ നായിക്ക് മലേഷ്യയിലാണ് താമസിച്ചുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button