KottayamKeralaNattuvarthaLatest NewsNews

സുഹൃത്തായ സ്ത്രീയ്‌ക്കൊപ്പം ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് മരിച്ചു

കോട്ടയം: വനിതാ സുഹൃത്തിനൊപ്പം ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ എസ് പുരം കുന്നേൽ ജോബി ജോൺ (41) ആണ് മാവടിയിലെ ഹോം സ്റ്റേയിൽ വെച്ച് മരിച്ചത്.

സുഹൃത്തായ സ്ത്രീയ്‌ക്കൊപ്പം ജോബി ജോൺ രാവിലെ പത്തരയോടെയാണ് തീക്കോയി മാവടിയിലുള്ള സൂര്യാ ഹോം സ്റ്റേയിലെത്തിയത്. അൽപ്പസമയത്തിനകം ജോബിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോബിയുടെ മരണം സംഭവിച്ചിരുന്നു. രക്താതിസമ്മർദമുള്ളയാളാണ് ജോബി എന്നും മരണകാരണം ഹൃദയാഘാതമാണെന്നും ആണ് പ്രാഥമിക നിഗമനം.

മംഗളൂരു സ്‌ഫോടന കേസ് എന്‍ഐഎ ഏറ്റെടുക്കും: ഷാരിക്കിനെ കാണാന്‍ കുംടുംബം ആശുപത്രിയില്‍ എത്തി

തീക്കോയി മാവടിയിലുള്ള സൂര്യാ ഹോം സ്റ്റേയ്ക്ക് നിലവിൽ ലൈസൻസ് ഇല്ലെന്നാണ് ലഭ്യമായ വിവരം. മുൻപ് ഇവിടെ താമസിക്കാൻ എത്തിയവരുമായി സംഘർഷമുണ്ടാകുകയും തുടർന്ന്, വാക്കത്തി വീശുകയും ചെയ്തതായി പരാതിയുണ്ട്. ഇതേ തുടർന്ന് പഞ്ചായത്ത് ഹോം സ്റ്റേയുടെ ലൈസൻസ് റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button