KeralaLatest News

ചേർത്തലയിലെ പൊലീസ് ക്വാട്ടേഴ്സിൽ പൊട്ടിത്തെറി: കെട്ടിടം പൂർണമായും തകർന്നു, പൊള്ളലേറ്റ പോലീസുകാരൻ ആശുപത്രിയിൽ

ചേർത്തല: ചേർത്തലയിലെ പൊലീസ് ക്വാട്ടേഴ്സിൽ വൻ സ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു. സ്റ്റേഷനിലെ സി പി ഒ സുനിൽ കുമാർ കെട്ടിടത്തിനുള്ളിൽ മൊബൈയിൽ ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു സമീപത്ത് നിന്നും പൊട്ടിത്തെറി ഉണ്ടായത്. കാലിന് പൊള്ളലേറ്റ സുനിൽ കുമാർ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൊട്ടിത്തെറിയുണ്ടായതിൽ ദുരൂഹത ഇല്ലെന്നും പൊട്ടിയത് പടക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ചേർത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള ക്വാട്ടേഴ്സിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വലിയ പൊട്ടിത്തെറി ഉണ്ടായത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോൺ, സെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സാബു, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരുടെ അന്വേഷണത്തിൽ പടക്കത്തിന്റെ അവശിഷ്ടം കണ്ടെത്തിയതോടെയാണ് പൊട്ടിയത് പടക്കമാണെന്ന് വിലയിരുത്തലിൽ എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button